
കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂൾ ഗ്രൗണ്ടിന് താഴ്ഭാഗത്തെ അരുവിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്.
ഇന്നുച്ചക്ക് വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്. മദ്യപിക്കുന്നതിനിടെ കല്ലില്‍ തല അടിച്ച് വീണതാണെന്ന് കരുതുന്നു. കല്‍പ്പറ്റ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല





