Idukki

ഭക്ഷണം കഴിച്ച ‌ശേഷം പാത്രം കഴുകുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Please complete the required fields.




ഇടുക്കി : തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ ഉച്ചയ്ക്ക് 2നു ഭക്ഷണം കഴിച്ച ‌ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ. അമ്മ: രജിത. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

Related Articles

Back to top button