Ernakulam

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ​ നേരിയ വർധന. ഗ്രാമിന് 10 രൂപയുടെ വർധനയാണ് ഉണ്ടായത്. 9090 രൂപയായാണ് ഗ്രാമിന് സ്വർണവില വർധിച്ചത്. 72720 രൂപയായാണ് പവന്റെ വില വർധിച്ചത്. കഴിഞ്ഞ ദിവസവും കേരളത്തിൽ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,361 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഉയർന്ന് 3,384.20 ഡോളറായി ഉയർന്നു. യു.എസിന്റെ ചൈനയുമായും യുറോപ്യൻ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

Related Articles

Back to top button