Kannur

തലശ്ശേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവ് പിടിയിൽ

Please complete the required fields.




തലശ്ശേരി: തലശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്‌സൈസ് സാഹസികമായി പിടികൂടി.മുഴപ്പിലങ്ങാട് സ്വദേശി സി കെ ഷാഹിന്‍ ഷബാബിനെയാണ് എംഡിഎംയും കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ തലശ്ശേരി കടല്‍പ്പാലം പരിസരത്ത് എക്‌സൈസ് പാര്‍ട്ടിയുടെ പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പൊഴാണ് ഷാഹിന്‍ ഷബാബിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 7.3 ഗ്രാം കഞ്ചാവും 2.9 ഗ്രാം എം ഡി എം യും കണ്ടെടുത്തു.തലശ്ശേരി മുഴപ്പിലങ്ങാട് മാഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് ഷാഹിന്‍. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎം എ വാങ്ങിച്ചത്.

10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇയാളുടെ ഇടപാടുകാരെ കണ്ടെത്താനും എക്‌സൈസ്സ് ശ്രമം ആരംഭിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി സുരേഷ്, സുധീര്‍ വാഴ വളപ്പില്‍ , പ്രിവന്റീവ് ഓഫീസര്‍ മാരായ ലനിന്‍ എഡ്വേര്‍ഡ് , കെ ബൈജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ സരിന്‍രാജ് എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button