Malappuram

മലപ്പുറം ജില്ലയില്‍ മുണ്ടിവീക്കം വര്‍ധിക്കുന്നു; കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ

Please complete the required fields.




മലപ്പുറം: ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ധന. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗത്തിന്റെ കാരണം മിക്‌സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ്.വായുവിലൂടെ പകരുന്ന രോഗം അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ രോഗം ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.

ചെറിയ പനിയും തലവേദനയും ആണ് ആദ്യ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.ചെവിക്ക് താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമുണ്ടാകും. ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്.

Related Articles

Back to top button