കോട്ടയം: പനച്ചിക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചാന്നാനിക്കാട് സ്വദേശി മധുസൂദനൻ നായർ (60) ആണ് മരിച്ചത്.
പാറയ്ക്കൽക്കടവിനു സമീപം കല്ലുങ്കൽക്കടവിൽ ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പനച്ചിക്കാട് പഞ്ചായത്ത് അംഗം പ്രിയയുടെ ഭര്‍ത്താവാണ് മരിച്ച മധുസൂദനൻ നായർ. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി