Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നി ആക്രമണം; സ്കൂട്ടറിൽ പത്രവുമായി പോവുകയായിരുന്ന ഏജന്റിന് പരിക്ക്

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നിയുടെ ആക്രമണം ദേശാഭിമാനി ഏജന്റിന് പരിക്കേറ്റു .
ഇന്ന് കാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളം ഭാഗത്ത് പത്ര വിതരണം നടത്തുകയായിരുന്ന പത്രം ഏജൻ്റ് പി പി ചന്ദ്രനാണ് കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റത് .

വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. സ്കൂട്ടറിൽ പത്രവുമായി പോവുകയായിരുന്നു ചന്ദ്രൻ പെട്ടെന്ന് കുറുകെ ചാടിയ പന്നി സ്‌കൂട്ടർ കുത്തിമറിച്ചതിനെ തുടർന്ന് ചന്ദ്രൻ റോഡിൽ വീണു തുടർന്ന് പന്നി ഓടിരക്ഷപ്പെട്ടു.
വീഴ്ചയിൽ പരിക്കേറ്റ ചന്ദ്രനെ കുറ്റ്യാടി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

Related Articles

Back to top button