Kozhikode
അഴിയൂരില്‍ കോഴി മാലിന്യങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് അധികൃതര്‍

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ കക്കടവ് പുഴയില്‍ കോഴി മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പുതിയ ബോട്ട് ജെട്ടി നിര്‍മാണം നടക്കുന്ന സ്ഥലത്തിന് അരികെയാണ് കോഴി മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയത്. സംഭവ സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ക്ലാര്‍ക്ക് മുജീബ് സി.എച്ച്.റഹ്‌മാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പുഴ മലിനമാക്കുകയും പൊതുജന ആരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇ.അരുണ്‍കുമാര്‍ അറിയിച്ചു.





