Kollam
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഒന്നാം പ്രതി അജ്മലിന് ജാമ്യം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.എന്നാൽ കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
2024 സെപ്റ്റംബർ15നാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് കുഞ്ഞുമോൾ മരിച്ചത്.
മദ്യലഹരിയിൽ കാറോടിച്ച അജ്മൽ വീട്ടമ്മയെ മനപൂർവം കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രേരണ കുറ്റമാണ് ഡോ. ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്.