
കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു.
കൊല്ലം ആയൂർ കുഴിയത്താണ് അപകടമുണ്ടായത്. മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ് പരിക്കേറ്റത്.വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കിടിച്ച് ചത്ത കാട്ടുപന്നിയെ വനപാലകർ കൊണ്ടുപോയി.





