ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം . മൂന്നു യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ ( 24 ), സഞ്ജയ് (22), കേശവൻ (24) എന്നിവർ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. ദീപാവലി ആഘോഷത്തിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെടുന്നത്.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്.കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവർ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിൻ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ഗൂഡല്ലൂർ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു