Ernakulam

നോർത്ത് പറവൂരിൽ രണ്ട് സ്ത്രീകൾ മരിച്ച നിലയിൽ

Please complete the required fields.




എറണാകുളം : നോർത്ത് പറവൂർ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടില്‍ സരോജിനി (92), മകൻ്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സതീശന്റെ ഭാര്യയാണ് അംബിക.

ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

Related Articles

Leave a Reply

Back to top button