Kasargod
ഷർട്ടിൻ്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് നെഞ്ചത്ത് ചവിട്ടി.: കാസര്‍കോട്ട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

കാസര്‍കോട്: കാസര്‍കോട് റാഗിങിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമർദ്ദനം. കാസർകോട് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെയാണ് സംഭവം.
നെഞ്ചത്ത് ചവിട്ടി, കാലിലും പരിക്കേറ്റു. പ്ലസ് വൺ വിദ്യാർഥി സൽമാനുൽ ഫാരിസിനെയാണ് പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലിയായിരുന്നു മർദ്ദനമെന്ന് പറയുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ രക്ഷിതാക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പ് ഷൂ ഇട്ടതിന് റാഗിങ് ഉണ്ടായിരുന്നു എന്നും പരാതിയുണ്ട്.





