Pathanamthitta

ഫാസ്ടാഗില്ലെങ്കില്‍ ശബരിമല യാത്രയിലും പണിയാകും; പാര്‍ക്കിങിന് അധിക ചാര്‍ജ്‌

Please complete the required fields.




പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് നിലയ്ക്കലിൽ 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിങ് ഫീസ്.ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അതായത് 125 രൂപ. 15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയാണ് ഫീസ്.

അഞ്ചുമുതൽ 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപയും നാലു സീറ്റുവരെയുള്ള കാറിന് 30 രൂപയും ഓട്ടോറിക്ഷയ്ക്ക്‌ 15 രൂപയുമാണ് ഫീസ്.24 മണിക്കൂറിനാണ് പാർക്കിങ് ഫീസ്. ഫീസ് പിരിക്കാൻ കരാറെടുത്ത ആൾതന്നെ ഫാസ് ടാഗ് ഗേറ്റ് സ്ഥാപിക്കണം.നിലയ്ക്കലിൽ നിലവിൽ 8000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള സൗകര്യമാണുള്ളത്.2000 വാഹനങ്ങൾക്കുകൂടി പാർക്കുചെയ്യാനുള്ള സ്ഥലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 690 റബ്ബർമരങ്ങൾ മുറിച്ചുമാറ്റി. 260 റബ്ബർമരങ്ങൾ ഇൗ മാസവും 200 എണ്ണം അടുത്തമാസവും മുറിച്ചുമാറ്റും.

കേരള സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുെടയും ഒൗദ്യോഗിക വാഹനങ്ങൾക്കും ദേവസ്വം ബോർഡിന്റെയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും ബസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പാർക്കിങ് ഫീസില്ല.
പാർക്കിങ് മേഖലയിൽ പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് മതിയായ സംരക്ഷണം നൽകേണ്ടത് കരാറുകാരനാണ്.
പാർക്കിങ് ഫീസ് പിരിക്കാനുള്ള ടെൻഡറിന്റെ ഏറ്റവും കുറഞ്ഞതുകയായി ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ളത് 2,98,89,366 രൂപയാണ്.

Related Articles

Back to top button