Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്.

ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160 രൂപയാണ് വർദ്ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5430 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4503 രൂപയാണ്. വെള്ളിയുടെ വില ഇന്നലെ ഒരു രൂപ ഉയർന്നിട്ടുണ്ട്.

ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related Articles

Leave a Reply

Back to top button