മാന്നാർ: ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ.മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്ന് വിളിക്കുന്ന പൊടിയനെ (54) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ബന്ധു വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു കയറ്റിയ ശേഷം കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 2024 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും മാനസിക ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു.കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ ഗിരീഷ്, ഗ്രേഡ് എസ് ഐ സുദീപ്, സി പി ഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.