Thiruvananthapuram

പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നാലെ യുവാവ് വിഷം കഴിച്ചു

Please complete the required fields.




തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിലെ ജിമ്മിൽ വനിതാ ട്രെയിനർക്ക് നേരെ യുവാവിന്റെ ആക്രമണം. ജിം ട്രെയിനറായ കാവ്യയ്ക്കാണ് കുത്തേറ്റത്. പാറശാല സ്വദേശിയായ അശ്വന്ത് എന്ന യുവാവാണ് കാവ്യയുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചത്.

ആക്രമണത്തിന് പിന്നാലെ വിഷം കഴിച്ച അശ്വന്തിനെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാവ്യ നിലവിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button