
താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം മരത്തടി കയറ്റിവന്ന ദോസ്ത് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇന്നു വൈകുന്നേരം 4 മണിക്കായിരുന്നു അപകടം.
കൊടുവള്ളി പാലക്കുറ്റി മാണിക്കോത്ത് ഹനീഫയുടെ ഭാര്യ സക്കീല ഭാനു (25) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന ഹനീഫക്കും, രണ്ടു മക്കൾക്കും പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.
മക്കൾ: മുഹമ്മദ് ഐമൻ, അഹമ്മദ്





