
പത്തനംതിട്ട: വീടിന് മുകളില്‍ മുകളില്‍ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. പത്തനംതിട്ട ജില്ലയിലെ സീതത്തോട് ആങ്ങമൂഴി ഇടിപ്പുകല്ല് പുത്തന്‍പുരയ്ക്കല്‍ പത്മകുമാരി (57) ആണ് മരിച്ചത്.
വീട് പൂര്‍ണ്ണമായി തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
അപകടമുണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പത്മകുമാരിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയില്‍ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തില്‍പ്പെട്ടത്. സംഭവസമയം പത്മകുമാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്





