Kozhikode

കോഴിക്കോട് എലത്തൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം

Please complete the required fields.




കോഴിക്കോട്: വടകരയിലെ നവ കേരള സദസ്സിന് ശേഷം കോഴിക്കോടിലേക്ക് മടങ്ങുമ്പോഴാണ് കോഴിക്കോട് എലത്തൂരിന് സമീപമുള്ള വെങ്ങാലിയിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കോടി കാണിച്ചത്.

അഞ്ചോളം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടുകൂടിയാണ് സംഭവം. കരിങ്കോടി കാണിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ തന്നെ കെ.എസ്‌.യുവും, യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.

Related Articles

Back to top button