World

ഫേസ്‌ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സാങ്കേതിക കാരണങ്ങള്‍ എന്ന് ഫേസ്‌ബുക്ക്; പ്രശ്‌നം എപ്പോള്‍ പരിഹരിക്കുമെന്ന് അറിയാതെ ഉപയോക്താക്കള്‍

Please complete the required fields.




ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേസ്‌ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

‘സോറി സംതിങ് വെന്റ് റോങ് ‘ എന്നാണ് ഫേസ്‌ബുക്കിന്റെ വെബ്‌സൈറ്റില്‍ കാണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. വാട്‌സാപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉള്ളതായും, ശരിയാക്കാന്‍ പരിശ്രമിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. വൈകാതെ അപ്‌ഡേറ്റ് ചെയ്യാമെന്നും ട്വീറ്റിലുണ്ട്.

ഇന്ത്യന്‍ സമയം, 9 മണിയോടെയാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ഫേസ്‌ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച്‌ നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വെബ് സേവനങ്ങളെ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് ഡൗണ്‍ഡിറ്റക്ടര്‍ ഡോട് കോമും ഉപയോക്താക്കളുടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആദ്യം 14,000 ത്തോളം പേര്‍ക്ക് വാട്‌സാപ്പും, പിന്നീട് 3000 പേര്‍ക്ക് മെസഞ്ചറും അപ്രാപ്യമായി. പിന്നീട് ഇത് വ്യാപകം ആവുകയായിരുന്നു. ഫേസ്‌ബുക്കിന് ഇന്ത്യയില്‍ 410 മില്യന്‍ ഉപയോക്താക്കളും, വ്ാട്‌സാപ്പിന് 530 മില്യന്‍ ഉപയോക്താക്കളും, ഇന്‍സ്റ്റായ്ക്ക് 210 മില്യണ്‍ ഉപയോക്താക്കളും ഉണ്ട്.

Related Articles

Leave a Reply

Back to top button