Alappuzha
അരൂരിൽ നിരോധനാജ്ഞ ലംഘിച്ചു; ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസ്

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. ഷാനിമോളിന് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്.
പോളിങ് സമയം കഴിഞ്ഞാൽ ബൂത്തിനകത്ത് പ്രവേശിക്കാൻ ആർക്കും അനുവാദമില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് നടപടി. വോട്ടെടുപ്പിന് ശേഷം ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാനിമോൾ ഉസ്മാൻ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിരോധനാജ്ഞ ലംഘിച്ചതിനും കേസെടുത്തത്.





