Kozhikode

ബി.ജെ.പി. സ്നേഹസന്ദേശയാത്രയ്ക്ക് തുടക്കം

Please complete the required fields.




കോഴിക്കോട് : ബി.ജെ.പി. സംസ്ഥാനതലത്തിൽ ക്രിസ്തീയസമൂഹത്തിന് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് നടത്തുന്ന സ്നേഹസന്ദേശയാത്ര സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനംചെയ്തു. ദേവമാതാ കതീഡ്രൽ ചർച്ചിൽ കോഴിക്കോട് രൂപതാ ബിഷപ്പ് മാർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസാകാർഡും കേക്കും കൈമാറിക്കൊണ്ടാണ് സ്നേഹസന്ദേശയാത്ര ആരംഭിച്ചത്.

ബിഷപ്പ് നേതാക്കളെ സ്വീകരിച്ചു. കേക്ക് മുറിച്ചു. ഇത് മൂന്നാംവർഷമാണ് പ്രധാനമന്ത്രിയുടെ ആശംസാകാർഡുമായി ബി.ജെ.പി. സ്നേഹസന്ദേശയാത്ര എന്നപേരിൽ ക്രിസ്ത്യൻ ആരാധനാലയങ്ങളും വീടുകളും സന്ദർശിക്കുന്നത്. ബി.ജെ.പി. ജില്ലാപ്രസിഡൻറ് വി.കെ. സജീവൻ, ജില്ലാ വൈസ് പ്രസിഡൻറ് കെ.വി. സുധീർ, ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, സംസ്ഥാനസമിതിയംഗം സരിത പറയേരി, സി.പി. വിജയകൃഷ്ണൻ, പി. രജിത്ത് കുമാർ, പി. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button