Thiruvananthapuram

മന്ത്രിസ്ഥാനം രാജി വെയ്ക്കാൻ ഇടയായ സാഹചര്യം: സജിചെറിയാൻ നിയമസഭയിൽ ഇന്ന് പ്രത്യേക പരാമർശം നടത്തും

Please complete the required fields.




തിരുവനന്തപുരം :  മന്ത്രിസ്ഥാനം രാജി വെക്കാൻ ഇടയായ സാഹചര്യത്തെ കുറിച് സജി ചെറിയാൻ നിയമ സഭയിൽ ഇന്ന് പ്രത്യേക പരാമർശം നടത്തും. ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമർശം. ഭരണ ഘടനയെ അധിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാൻ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സജി ചെറിയാൻ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത് . എം എം മണി , കെ കെ രമക്ക് എതിരെ നടത്തിയ പരാമർശവും മണിക്ക് എതിരായ കെ സുധാകരന്‍റെ അധിക്ഷേപവും ഭരണ പ്രതിപക്ഷങ്ങൾ ചർച്ചയിൽ ഉന്നയിക്കും

ഇതിനിടെ സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ പൂർണ വീഡിയോ കേസിലെ ഹർജിക്കാരനായ അഡ്വ.ബൈജു നോയൽ ഇന്ന് ഡിജിപിക്ക് കൈമാറും.  പ്രസംഗത്തിന്‍റെ പൂർണരൂപം പെൻഡ്രൈവിലാക്കിയാണ് കൈമാറുന്നത്. കേസിൽ വീഡിയോ കിട്ടാനില്ലാത്തതിനാൽ അന്വേഷണം നടത്താനാകുന്നില്ലെന്നായിരുന്നു പൊലീസ് നിലപാട്.

Related Articles

Leave a Reply

Back to top button