
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് കരിപ്പൂർ എയർപോർട്ട് ക്സറ്റംസ് വിഭാഗം 43 ലക്ഷത്തിന്റെ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി മഞ്ചേരിക്കുന്നത്ത് അഷ്റഫ് അലി(40) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
ഇൻഡിഗോ വിമാനത്തിൽ എത്തിയ അഷ്റഫിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്. മൂന്ന് കാപ്സ്യൂളുകളിലായി 801 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 43 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.





