Thiruvananthapuram

ഇന്നലെ കുതിച്ചുയര്‍ന്നു, ഇന്ന് വിശ്രമം; സ്വർണ വിലയിൽ മാറ്റമില്ല, നിരക്ക് അറിയാം

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.  സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4985 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 39880 രൂപയുമാണ്.  ഒരു പവൻ സ്വർണത്തിന് 240  രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. 

അന്താരാഷ്ട്ര വില നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോഴാണ് സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും  മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 4120  രൂപയാണ്. ഇന്നലെ 25 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വർധിച്ചത്.  വെള്ളിയുടെ വിലയിലും  മാറ്റമില്ല  

925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 75 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിൽ തുടർച്ചയായ വർധനവ് ഉണ്ടായിരുന്നു. ഈസ്റ്റർ വിഷു ആഘോഷങ്ങൾക്കിടയിൽ  അന്തരാഷ്ട്ര വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകാത്തതിനാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ സ്വർണവില കുതിച്ചുയർന്നു. 

Related Articles

Leave a Reply

Back to top button