Kozhikode

നന്‍മ കോരങ്ങാടിന്റെ പതിനൊന്നാം വാര്‍ഷികം ഡിസംബര്‍ 16 മുതല്‍

Please complete the required fields.




താമരശ്ശേരി: ജീവകാരുണ്യ മേഖലയില്‍ ഒരു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന നന്‍മ കോരങ്ങാടിന്റെ പതിനൊന്നാം വാര്‍ഷികം ഡിസംബര്‍ 16 മുതല്‍ 3 ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 ന് സിംസാറുല്‍ ഹഖ് ഹുദവിയും 17 ന് ഖലീല്‍ ഹുദവിയും 18 ന് നൗഷാദ് ബാഖവിയും പ്രഭാഷണം നടത്തും. ആദ്യ ദിവസം വി എം ഉമ്മര്‍ മാസ്റ്ററും രണ്ടാം ദിവസം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും മൂന്നാം ദിവസം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.

ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതിയ കാല്‍വെപ്പായി ഡയാലിസിസ് സെന്ററും ഫിസിയോ തെറാപ്പി യൂണിറ്റും ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിടല്‍ ജനുവരി അഞ്ചിന് നടക്കും. വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ട്രഷറര്‍ ടി പി അബ്ദുല്‍ മജീദ്, കെ കെ മജീദ് മാസ്റ്റര്‍, എ പി ഹബീബൂറഹ്‌മാന്‍ എന്നിവര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button