
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങി ഓടി.
മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് സ്ത്രീയെ പുറത്തെടുത്തത്.
തലയ്ക്ക് പരിക്കേറ്റ അവരെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.





