Thiruvananthapuram

കെഎസ്ആർടിസി സംരക്ഷിക്കാൻ സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കും, യൂണിയനുകളുമായി ചർച്ച നടത്തും-മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അതല്ലാതെ കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ മറ്റ് വഴികളില്ല. കെ എസ് ആർ ടി സിയെ സംരക്ഷിക്കണമെന്നാണ് സർക്കാരിന്‍റേയും വികാരം. സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ നേരത്തെ തുടങ്ങിയെങ്കിലും അത് പൂർണ വിജയമായിരുന്നില്ല. അതിനാൽ വീണ്ടും അതിവേഗം ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തക വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

അതിനിടെ കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകൾക്കെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. കെ എസ് ആർ ടി സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണ്. ഈ സ്ഥിതി മാറിയാലേ കെ എസ് ആർ ടി സി രക്ഷപെടൂവെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button