Palakkad

പന്നിക്കുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി (63) ആണ് മരിച്ചത്. കപ്പത്തോട്ടത്തിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. പന്നിക്ക് കെണിവെച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട് സമാനരീതിയിൽ കെണിയിൽ കുടുങ്ങി യുവാക്കൾ മരിച്ചിരുന്നു.

പൊലീസ് പിടിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാക്കളാണ് പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയത്. ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഇവരുടെ മൃതദേഹം സ്ഥലമുടമ പാടത്ത് കുഴിച്ചിടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം പുറത്തെടുത്തു.

Related Articles

Back to top button