
മാനന്തവാടി: നിരവില്‍പ്പുഴയില്‍ വീട്ടിന്റെ അടുക്കളയിലെത്തിയ രാജവെമ്പാലയെ പിടികൂടി. മട്ടിലയം പാലിയോട്ടില്‍ ചിറക്കല്‍ ഫിലിപ്പിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടത്. ഇന്നലെ വൈകുന്നേരമാണ് അടുക്കള വാതിലൂടെ രാജവെമ്പാല അകത്തോട്ട് കയറി വരുന്നത് വീട്ടുകാര്‍ കണ്ടത്. മലമ്പാമ്പാണെന്ന് കരുതി വാതിലടച്ചുവച്ച ശേഷം വനപാലകരേ വിവരമറിയിക്കുകയായിരുന്നു.
മാനന്തവാടി റേഞ്ചിലെ മക്കിയാട്, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിനു പിന്നിലായി പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. ഉടനെ വനംവകുപ്പിന്റെ പാമ്പു സംരക്ഷകന്‍ സുജിത്തിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ സുജിത്ത് പാമ്പിനെ പിടികൂടി സ്വാഭാവിക ആവാസത്തില്‍ തുറന്നു വിട്ടു. രാജവെമ്പാലയ്ക്ക് സുമാര്‍ 12 അടിയിലേറെ നീളവും 10 കിലോയിലേറെ ഭാരവുമുണ്ടായിരുന്നു





