
ദില്ലി : ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചത്.
ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു. രാത്രി ഉറങ്ങുമ്പോൾ വീടിനുള്ളിൽ കൊതുകിനെ അകറ്റുന്ന മരുന്ന് കത്തിച്ചതാണ് വിനയായതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.





