
താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം.പാതയോരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് തീ പിടുത്തമുണ്ടായത്.
രാത്രി ഏഴരയോടെയാണ് സ്ഥലത്ത് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
മുക്കം ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം തുടരുന്നു നിലവില്‍ ഗതാഗത തടസ്സമില്ല.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.





