
ന്യൂഡൽഹി : സുപ്രീം കോടതി കേസ് കേട്ടുകൊണ്ടിരിക്കെ വിക്ടോറിയ ഗൗരി മദ്രാസ് ഹൈകോടതി അഡീഷനൽ ജഡ്ജിയായി അധികാരമേറ്റു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകർ ഇവരുടെ നിയമനത്തിനെതിരെ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു മദ്രാസ് ഹൈകോടതിയിൽ സത്യപ്രതിജഞ. ഇതിന് പിന്നാലെ ഹരജി ബെഞ്ച് തള്ളുകയും ചെയ്തു.





