EntertainmentKerala

മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍

Please complete the required fields.




മരക്കാര്‍ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഫീസിനെ തിരിച്ചറിഞ്ഞത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്‍റ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേള്‍ക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിന്‍റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബര്‍ പൊലീസ് നിരീക്ഷിച്ചിരുന്നു.

മൊബൈല്‍ കടയുടെ ഉടമയാണ് ഇയാള്‍. അതേസമയം മരക്കാറിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു.

പുലര്‍ച്ചെ നടന്ന ഫാന്‍സ് ഷോകള്‍ക്കു പിന്നാലെതന്നെ ചിത്രത്തിന്‍റെ മൊബൈലില്‍ പകര്‍ത്തിയ ക്ലിപ്പിംഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് മുഴുവന്‍ ചിത്രവും അടങ്ങുന്ന ലിങ്കുകള്‍ ടെലിഗ്രാമിലൂടെ പ്രചരിച്ചത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണം നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button