
തമിഴ്നാട് : മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരുക്കുകളോടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു ബസിലും പരുക്കേറ്റ 35യോളം പേ പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 ഓളം പേരും. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ബസ് ഡ്രൈവർ സുരേഷ് കുമാർ ആശാരിയെ പള്ളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം.





