Kozhikode
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപാലിലെ ലാബിലേക്ക് അയച്ച നിപ്പ സാംപിൾ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഭോപാലിലെ ലാബിലേക്ക് അയച്ച പന്നി, വവ്വാൽ എന്നിവയുടെ നിപ്പ സാംപിൾ പരിശോധന ഫലം നെഗറ്റീവ്.
നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ വീടിനു സമീപത്തു നിന്നാണ് വനം വകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് പന്നിയെയും വവ്വാലിനെയും പിടികൂടിയത്.
ഭോപാലിലെ ഐസിഎആർ–നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് 23 സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.





