
കോഴിക്കോട്: 23.07 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മാങ്കാവ് വാളക്കടത്താഴം വണ്ടിക്കകം വീട്ടിൽ ജാബിർ അലി (22)യാണ് പിടിയിലായത്.
കഴിഞ്ഞ കുറച്ചു മാസമായി കോട്ടൂളി പനാത്തുതാഴത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് പ്രതി ലഹരിമരുന്ന് വിൽപന നടത്തിയിരുന്നത്.
കോഴിക്കോട് സിറ്റി ആന്റി നാർകോട്ടിക് അസിസ്റ്റൻറ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോസും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിപണിയിൽ ലക്ഷം രൂപയോളം വിലവരുന്ന ലഹരി മരുന്നുമായി പിടികൂടിയത്.





