
ബാലുശ്ശേരി: നന്മണ്ടയില് സിനിമ നിര്‍മ്മാതാവിനു നേരെ വെടിവെപ്പ്. സംഭവത്തില്‍ രണ്ടുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെുത്തു. കൊടിയത്തൂര്‍ സ്വദേശി മുനീര്‍, പുത്തൂര്‍ അബ്ദുറായിമാന് ഷാഫി എന്നിവരെയാണ് പിടികൂടിയത്.പ്രതികള്‍ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ഒരാളെകൂടി കസ്റ്റഡിലെടുക്കാനുണ്ട്.2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മ്മാതാവ് വില്‍സണിന് എതിരെയാണ് ആക്രമണം ഉണ്ടായത്. സാമ്പത്തിക ബാധ്യത മൂലം വില്‍സണ്‍ വീട് ഈടുവെച്ച് വായ്പ എടുത്തിരുന്നു.ലേലത്തില്‍ പോയ വീട് ഒഴിയാന്‍ വൈകിയതാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. 2010 ല്‍ സിനിമ നിര്‍മ്മിക്കാന്‍ രണ്ട് കോടിയിലധികം രൂപ വില്‍സണിന് ചിലവായിരുന്നു.
വീട് നില്ക്കുന്ന സ്ഥലമാണ് വില്‍സണ്‍ വായ്പയ്ക്ക് ഈടായി രജിസ്റ്റര്‍ ചെയ്തിരുന്നത്. കോടതിയില്‍ എത്തിയ ഈ പ്രശ്നത്തില്‍ കഴിഞ്ഞ ദിവസം വില്‍സണെതിരെ വിധി വന്നിരുന്നു. ഇതിന് പിന്നാലെ, വീട് ഒഴിയാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനും നേര്‍ക്കാണ് വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നത്.സി ഐ എം കെ സുരേഷ്കുമാര്‍ രാത്രി 9 മണിയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്.





