Thiruvananthapuram

റേഷന്‍കടകൾ വഴി ഇനി ഗ്യാസ് സിലണ്ടറും; ഐഒസിയുമായി കരാർ ഒപ്പുവെച്ചു

Please complete the required fields.




തിരുവനന്തപുരം: കെ സ്റ്റോര്‍ പദ്ധതിയുടെ ഭാഗമായി റേഷന്‍കടകള്‍ വഴി ഗ്യാസ് സിലണ്ടര്‍ വിതരണം ചെയ്യും. തെരഞ്ഞെടുത്ത റേഷന്‍കടകള്‍ വഴി ഐഒസിയുടെ 5 കിലോ ചോട്ടു ഗ്യാസാണ് വിതരണം ചെയുക.

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്‍റെ സാന്നിധ്യത്തില്‍ ഗ്യാസ് വിപണനവുമായി ബന്ധപ്പെട്ട ധാരണപത്രം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണര്‍ ഡോ.സി സജിത്ത് ബാബുവും ഐഒസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍ രാജേന്ദ്രനും ഒപ്പുവെച്ചു.

പൊതുവിതരണരംഗത്തെ റേഷന്‍കടകളെ ന്യുതനവത്കരിക്കുന്നതിന്‍റെ ഭാഗമായി കെ സ്‌റ്റോര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ 72 റേഷന്‍കടകളെ തെരഞ്ഞെടുത്തിരുന്നു. കെ സ്‌റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്‍റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്‍റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

Related Articles

Leave a Reply

Back to top button