Malappuram

കേരള പൊലീസിനെ പറ്റിച്ച് 25 വർഷം ഒളിവിൽ കഴിഞ്ഞ കള്ളൻ പിടിയിൽ

Please complete the required fields.




മലപ്പുറം: പൊലീസിന് പിടികൊടുക്കാതെ 25 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിലായി. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ മലപ്പുറം അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദാണ് പിടിയിലായത്.

തമിഴ്നാട്ടിലെ ഉക്കടയിൽ വെച്ച് മലപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി 15 കേസുകൾ നിലവിലുണ്ട്.

Related Articles

Leave a Reply

Back to top button