Ernakulam

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

Please complete the required fields.




നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. കേസിലെ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന് പ്രോസിക്യൂന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

കേസില്‍ അതിജീവിതയുടെ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു. പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്നും വിജീഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button