Thiruvananthapuram

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Please complete the required fields.




നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്.

തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും നിർവഹിച്ചു.

വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ ഒരു മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തിൽ ഇംഗീഷ് ഭാഷയില്‍ ഒ.ഇ.റ്റി (O.E.T-Occupational English Test), ഐ.ഇ.എല്‍.ടി എസ്. (I.E.L.T.S-International English Language Testing System),ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവല്‍ വരെയും പഠിക്കാന്‍ അവസരം ഇവിടെ ഉണ്ടാകും. ഇതിൽ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റർ.

ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്കു ശേഷം 12.30 മുതൽ 4.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപൃമാക്കാർ കഴിയും വിധം ഫീസ് സബ്സിഡി നൽകുന്നുണ്ട്. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സർക്കാർ സബ്സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.

Related Articles

Leave a Reply

Back to top button