Kozhikode

താമരശ്ശേരി അമ്പായത്തോട്ടിൽ ലഹരി ലഹരി മാഫിയ വിളയാട്ടം; കാർഷിക വിളകൾ നശിപ്പിച്ചു.

Please complete the required fields.




താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയോട് ചേർന്ന് താമസിക്കുന്ന സലാഹുദ്ദീൻ്റെ കൃഷിയാണ് ലഹരി മാഫിയാ സംഘം നശിപ്പിച്ചത്.

കൃഷിയിടത്തിനോട് ചേർന്ന് സലാഹുദ്ദീൻ്റെ കെട്ടിടമുണ്ട്, ഇതിൻ്റെ തുറസ്സായ ഭാഗം ലഹരി മാഫിയ സംഘം ലഹരി ഉപയോഗത്തിനും വിൽപ്പനക്കും ഉപയോഗിച്ചിരുന്നു. ഇതിനേ തുടർന്ന് ലഹരി വിരുദ്ധ സമിതിയുടേയും, പോലീസിൻ്റേയും അഭ്യർത്ഥന മാനിച്ച് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് കെട്ടിടം അടച്ചിരുന്നു.

കെട്ടിടം അടച്ചതിൻ്റെ തൊട്ടടുത്ത ദിവസം സലാഹുദ്ദീൻ്റെ കൃഷിയുടെ ഒരു ഭാഗം സംഘം നശിപ്പിച്ചു, ഇന്നലെ രാത്രി ബാക്കിയുള്ള വാഴ, കപ്പ ,മഞ്ഞൾ തുടങ്ങിയ കൃഷിയും വെട്ടിനശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button