Pathanamthitta

സ്കൂട്ടറിൽ ടോറസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം

Please complete the required fields.




പത്തനംതിട്ട: വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാലനിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജെസ്ന.

മാതാവ് ഷീബയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ ഇന്ന് രാവിലെ ഏഴ് മണിയോടെ ആയിരുന്നു സംഭവം. എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ് ഷീബക്ക് നിസാര പരിക്കുകളാണുള്ളത്.

Related Articles

Leave a Reply

Back to top button