
കേളകം: കാനഡയിലെ ബോട്ടപകടത്തില്‍ കൊട്ടിയൂര്‍ സ്വദേശി മരിച്ചു. ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസ്(24) ആണ് മരിച്ചത്. രണ്ട് ദിവസം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കാനഡയിലെ ബാസ് ഡി ഓര്‍ തടാകത്തില്‍ ശനിയാഴ്ചയായിരുന്നു അപകടം. ബോട്ടില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. മറ്റൊരാള്‍ നീന്തി രക്ഷപെട്ടതായി പറയന്നു. ചുങ്കക്കുന്നിലെ ചിറക്കുഴിയില്‍ ജോസ്-ഡെയ്‌സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഡിജിന്‍, ഡിജിഷ.





