Thiruvananthapuram

മരക്കൊമ്പിൽ വീടൊരുക്കി ഒളിവുജീവിതം; 40-ഓളം കേസുകളിലെ പ്രതിയായ കൊടും ക്രിമിനൽ ജംബുലിംഗം സുരേഷ് പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട് സ്വദേശിയും 40-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ കൊടും ക്രിമിനൽ ‘ജംബുലിംഗം സുരേഷ്’ പോലീസിന്റെ പിടിയിലായി. ബാലരാമപുരം പോലീസ് അതിസാഹസികമായാണ് ഇയാളെ വലയിലാക്കിയത്. ആളൊഴിഞ്ഞ കാടുകളിലെ മരക്കൊമ്പുകളിൽ താൽക്കാലികമായി വീടൊരുക്കിയാണ് ഇയാൾ ഒളിവിലിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

സമീപവാസിയായ യുവതിയെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണ്ണമാലയും കവർന്ന കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജില്ലയിൽ കുറ്റവാളികൾക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഗ്രിപ്പിന്റെ’ (Operation Grip) ഭാഗമായാണ് അറസ്റ്റ്. 12 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം സുരേഷ് വീണ്ടും ഗുണ്ടാസംഘം രൂപീകരിച്ച് പിടിച്ചുപറിയും കവർച്ചയും തുടർന്നു വരികയായിരുന്നു.

ഇയാൾ പ്രദേശത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബാലരാമപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button