Sports

ഷഹീൻ അഫ്രീദി ടീമിൽ പോലും അർഹനല്ല! പാക് നായകനെതിരെ മുൻ താരം റഷീദ് ലത്തീഫ് തുറന്നടിക്കുന്നു

Please complete the required fields.




ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകനും പ്രമുഖ പേസറുമായ ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനത്തെയും ടീമിലെ സ്ഥാനത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ താരം റഷീദ് ലത്തീഫ് രംഗത്തെത്തി.

ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് കൂടിയായ മുൻ നായകൻ ഷാഹിദ് അഫ്രീദി തന്നെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലത്തീഫിന്റെ ഈ കടന്നാക്രമണം.നിലവിലെ മോശം ഫോം കണക്കിലെടുത്താൽ ഷഹീൻ ക്യാപ്റ്റൻ സ്ഥാനത്തിന് പോയിട്ട് ടീമിൽ ഇടംപിടിക്കാൻ പോലും അർഹനല്ലെന്നാണ് ലത്തീഫിന്റെ പക്ഷം. ഷഹീനെ ട്വന്റി20 നായകനാക്കണമെന്ന വാദങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സുവർണ്ണകാലം കഴിഞ്ഞുപോയെന്ന് ലത്തീഫ് തുറന്നടിച്ചത്.

അടുത്തിടെ നടന്ന ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ പേസ് നിരയെ നയിച്ച ഷഹീൻ അഫ്രീദി തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ, യുഎസ്എ, ശ്രീലങ്ക എന്നിവർക്കെതിരായ നിർണ്ണായക മത്സരങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ പരാജയപ്പെട്ട താരം ധാരാളം റൺസ് വഴങ്ങുകയും ചെയ്തു.ഇന്ത്യക്കെതിരെ രണ്ട് ഓവറിൽ 31 റൺസ് വിട്ടുനൽകിയ ഷഹീന് വിക്കറ്റൊന്നും നേടാനായില്ല. അമേരിക്കക്കെതിരെയും ശ്രീലങ്കക്കെതിരെയും സമാനമായ രീതിയിൽ റൺസ് വഴങ്ങിയത് പാകിസ്ഥാന് തിരിച്ചടിയായി.

ലോകകപ്പിന് പിന്നാലെ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിൽ 1-2ന് പാകിസ്ഥാൻ തോൽവി വഴങ്ങിയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി. സെലക്ടർമാരുടെ തീരുമാനങ്ങൾക്കെതിരെ ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം പരിഹാസവുമായി എത്തിയിരുന്നു.ഏത് ഫോർമാറ്റിൽ ആരെ നായകനാക്കണമെന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ ധാരണയില്ലെന്നാണ് അഫ്രീദി ആരോപിച്ചത്. ഷഹീന്റെ പ്രകടനത്തിലെ ഗ്രാഫ് താഴുന്നത് പാകിസ്ഥാൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Related Articles

Back to top button