
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പരിശോധനയ്‌ക്കെടുത്ത നാല് മൃതദേഹാവശിഷ്ടങ്ങളിലും വിഷാംശം കണ്ടെത്താനായില്ല. ദേശിയ ഫോറൻസിക് ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തൽ.
അന്നമ്മ,ടോം,ആലഫൈൻ ,മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിലാണ് സയനൈഡിന്റെയോ മറ്റു വിഷാംശമോ ഇല്ലാതിരുന്നത്.
റോയ് തോമസ്,സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് കണ്ടെത്തിയിരുന്നു. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്





