Kozhikode

കോഴിക്കോട് പേരാമ്പ്രയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Please complete the required fields.




പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും പേരാമ്പ്രക്ക് വരുകയായിരുന്ന ജീപ്പും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് കറങ്ങി ഡിവൈഡറില്‍ തട്ടിയാണ് നിന്നത്. കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍ മല്ലിക (49), പീടികയുള്ള പറമ്പില്‍ ഫൗസിയ (39), പൈതോത്ത് കോരങ്കണ്ടി മൊയ്തി (73) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ജീപ്പില്‍ നിന്നും തെറിച്ചു റോഡില്‍ വീണാണ് മല്ലികയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ പേരാമ്പ്ര ഇഎം എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം കരിമ്പാപ്പൊയിലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു . അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബി.ടി.സി ബസും കാര്‍ത്തിക ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പേരാമ്പ്രയില്‍ അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസുകളുകള്‍ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന സ്ഥിതിയുണ്ട്. അടുത്തിടെ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തിരുന്നു.

Related Articles

Back to top button